കോതമംഗലം: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കണ്ണന്ത്ര പ്രതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്. ശനിയാഴ്ച അടിമാലിയിൽ പണിസ്ഥലത്ത് മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണാണ് അപകടം. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കൾ: നിഷിമ, നിരഞ്ജൻ, നിത്യ.